കൊച്ചി: ഭിന്നശേഷിക്കാരായ വ്യക്തികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ 29 നുള്ളിൽ അതത് ഐ.സി.ഡി.എസ് ഓഫീസുകളിലോ 31നകം കാക്കനാടുള്ള ജില്ലാ സാമൂഹികനീതി ഓഫീസിലോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . ഫോൺ : 0484- 2425377.