sisly-iyyob
ലീഡിംഗ് ചാനൽ കൂവപ്പടി ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിസിലി ഇയ്യോബ് തുറന്നുകൊടുക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒക്കൽ പഞ്ചായത്തിൽ നിർമ്മിച്ച കയ്യേപ്പാടം തോട് ലീഡിംഗ് ചാനൽ കർഷകർക്കായി തുറന്നുകൊടുത്തു. കൂവപ്പടി ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിസിലി ഇയ്യോബ് ഉദ്ഘാടനം ചെയ്തു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, പാടശേഖരസമിതി പ്രസിഡന്റ് വേലായുധൻ, ജിജോ, ബെന്നി എന്നിവർ പ്രസംഗിച്ചു. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.