മൂവാറ്റുപുഴ: ഗവ. മോഡൽ ഹെെസ്ക്കൂൾ കാമ്പസിലുള്ള മൂവാറ്റുപുഴ ബിഎഡ് കോളേജിൽ ആർട്ട് എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. 12, 000 രൂപ പ്രതിമാസ വേതനത്തിൽ താത്കാലിക അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. എൻ.സി.ടി.ഇ നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.