cpi-march-paravur
സി.പി.ഐ മാർച്ചിനിനു നേരെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് പറവൂരിൽ നടന്ന പ്രതിഷേധ പ്രകടനം.

പറവൂർ : ഐ.ജി ഓഫീസ് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ പറവൂരിൽ പ്രകടനം നടത്തി. എൻ. ശിവൻപിള്ള സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനത്തിൽ സ്തീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻറ്റിൽ നടന്ന പ്രതിഷേധയോഗം സി.പി.ഐ സംസ്ഥാന കൗൺസിലംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, സംസ്ഥാന കൗൺസിലംഗം എസ്. ശ്രീകുമാരി, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ,പി.എൻ. സന്തോഷ്, ലതിക പി. രാജു, രമാ ശിവശങ്കരൻ, ഡിവിൻ കെ ദിനകരൻ, മീന സുരേഷ്, പി എ ചന്ദ്രിക, എം.ആർ. ശോഭനൻ, എ.കെ. സുരേഷ്, പി.ഡി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.