തോപ്പുംപടി: പശ്ചിമകൊച്ചിയിലെ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി കൺവീനർ എ.ജലാൽ ഒരു മണിക്കൂർ റോഡിലെ വെള്ളത്തിൽ കിടന്ന് പ്രതിഷേധിച്ചു.കോടതിക്ക് മുൻവശത്തെ റോഡ് പണി ആറ് മാസം മുമ്പാണ് തുടങ്ങിയത്. എന്നാൽ നാളിതുവരെയായിട്ടും എങ്ങും എത്തിയില്ല. കൂവപ്പാടത്തെ സാൻഡോ ഗോപാലൻ റോഡ്‌ കുറെ മാസങ്ങളായി തകർന്ന് കിടക്കുകയാണ്. ഈ റോഡിൽ പൈപ്പ് സ്ഥാപിച്ചപ്പോഴാണ് റോഡിനിടയിൽ കലുങ്ക് കണ്ടെത്തിയത്.ഇതോടെ ജോലികൾ മന്ദഗതിയിലായി. ഈ വഴിയിൽ ഇരുചക്രവാഹനത്തി​ൽ എത്തി​യ അമ്മയുംനാല് വയസുള്ള കുഞ്ഞും റോഡിലെ കുഴിയിൽ വീണു. . ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, ചെല്ലാനം, കുമ്പളങ്ങി, ഫോർട്ടുകൊച്ചി റോഡുകളും തകർന്നു.വെള്ളത്തിൽ കിടന്ന് പ്രതിഷേധം ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു.എം.എം.സലിം, രാമപടിയാർ, സുജിത്ത്, വേണുഗോപാൽ, ഹാരിസ് എന്നിവർസംസാരി​ച്ചു.