കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുത്തൻകുരിശ് പഞ്ചായത്തും വടവുകോട് കൃഷിഭവനും സംയുക്തമായി ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു . സ്‌കൂളിലെ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും അഞ്ച് ഇനം പച്ചക്കറി വിത്തുകളാണ് നൽകിയത്. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമും ഭൂമിത്ര സേനയും സംയുക്തമായാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നത്. കൃഷി ഓഫീസർ കെ. കെ. ജോർജ് പഠന ക്ലാസെടുത്തു. പ്രിൻസിപ്പൽ ജേക്കബ് ജോർജ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ലിസി ജോൺ, നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ആൻസി റോബിൻ, ഭൂമിത്രസേന ഫാക്കൽറ്റി ഇൻചാർജ് ബിനു കെ വർഗീസ് എന്നിവർ സംസാരിച്ചു