പെരുമ്പാവൂർ : വേങ്ങൂർ ഗവ. എൽ.പി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച പുതിയ അക്കാഡമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പി നിർവഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഇവിടെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 8 ഡിവിഷനുകളിലായി 220 കുട്ടികൾ പഠിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി, വൈസ് പ്രസിഡന്റ് പ്രീതാ ബിജു, ജനപ്രതിനിധികളായ സീന ബിജു, ടി.ജി പൗലോസ്, സാബു വർഗീസ്, അമ്പിളി ജോൺ, ലീന ജോയി, ബീന പൗലോസ്, ഷീബ ചാക്കപ്പൻ, പി മോഹനൻ, ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, പി.എസ്. സുബ്രഹ്മണ്യൻ, പി.പി. അവറാച്ചൻ, ഹെഡ്മിസ്ട്രസ് പൊന്നമ്മ വി.ബി, പി. ടി. എ പ്രസിഡന്റ് ഷിബു ചെറിയാൻ, വി.വി ഇന്ദ്രൻ, മുൻ ഹെഡ്മിസ്ട്രസ് ആശാലത എന്നിവർ പ്രസംഗിച്ചു