കൊച്ചി : പണ്ഡിറ്റ്കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ചേരാനെല്ലൂരിൽ പഞ്ചായത്ത് തല ബാലോത്സവം - 2019 നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിക്കു സോണി ഉദ്ഘാടനം ചെയ്തു. വായനശാലപ്രസിഡന്റ് ലതികഅദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രദേശത്തെ വിവിധ സ്കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് നാന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ താലൂക്ക് ലെെബ്രറി കൗൺസിൽ ആഗസ്റ്റ് 10,11 തീയതികളിൽ നടത്തുന്ന താലൂക്ക് തല ബാലോത്സവം - 2019 ൽ മത്സരിക്കും.