കൊച്ചി:ഗുണ്ടാനേതാക്കന്മാരുടെ താവളമായി മഹാരാജാസ് മാറുന്നതിനെ തടയുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർപറഞ്ഞു. അഭിമന്യുവിന്റെ പേരിൽ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന എസ്.എഫ്.ഐ വീണ്ടും അക്രമത്തിന്റെ വിളനിലമായി മഹാരാജാസിനെ മാറ്റാൻ ബോധപൂർവം ശ്രമിക്കുന്നത് തീർത്തും ദു:ഖകരമാണ്. കെ.എസ്.യു പ്രിൻസിപ്പലിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ യൂണിയൻ ഓഫീസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പൂട്ടിയതിനെ വെല്ലുവിളിച്ചാണ് കസേര കത്തിക്കൽ കേസിലെ പ്രതിയും മറ്റ് എസ്.എഫ്.ഐ പ്രവർത്തകരും അനധികൃതമായി പൂട്ട് തല്ലിപൊളിച്ചത്.ഇവർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ ,കളക്ടർ,​ പൊലീസ് അധികാരികൾ എന്നിവർക്ക് പരാതി നൽകിയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.