കൊച്ചി: രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി ജീവിതവിജയ ശില്പശാല ഒരുക്കുന്നു. കലൂർ ഐ.,എം.എ ഹാളിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ളാസ്. റിനൈ മെഡിസിറ്റിയിലെ ഡോ. വിവേകിന്റെ നേതൃത്വത്തിൽ നടക്കുന്ന ശിബിരത്തിൽ കുട്ടികളുടെ പരിപാലനം, പൊതുബോധനം, പെരുമാറ്റ ദൂഷ്യങ്ങൾ, കൗമാരക്കാരിലെ ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ളാസെടുക്കും. താത്പര്യമുള്ളവർ office @bodhini.in എന്ന മെയിലിലോ 8891320005 നമ്പറിലോ ബന്ധപ്പെടണം.