കൊച്ചി : ജനതാദൾ (എൻ) ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ നൂറാം ജന്മദിനാഘോഷം ആഘോഷവർഷമായി ആചരിക്കുന്നു. കൊച്ചിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് മൊയ്തീൻഷാ അദ്ധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്റ് കെ.കെ. ജോയി , ജനറൽ സെക്രട്ടറി സുരീന്ദ്രസിംഗ് സേഥി, നേതാക്കളായ രാമചന്ദ്രൻ പിള്ള , അലക്സ് ഡാനിയേൽ, മുഹമ്മദ് ഷെറീഫ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.