ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ജൈവജീവന പ്രകൃതിപഠന ക്യാമ്പ് 'പെൻസിൽ' കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സതി വേണു അദ്ധ്യക്ഷത വഹിച്ചു. കെ.എ. ഷാജിമോൻ, എ.ഡി. അശോക് കുമാർ, മനു ദേവ് ശങ്കർ എന്നിവർ സംസാരിച്ചു.