ആലുവ: എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിന്റെ 18-ാമത് ബാച്ച് ഇന്ന് രാവിലെ ഒമ്പതിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: പി.കെ. ധർമ്മരാജൻ ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ: വിജി കെ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തും. നെറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ആൽബിൻ ജോസഫിനെ ആദരിക്കും.