ആലുവ: ചൂർണിക്കര ഹെൽത്ത് സെന്ററിലെ ഡോ.ഷേർളിയെ തടഞ്ഞുവച്ചതിന് ചൂർണിക്കര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സന്തോഷിനും മറ്റുചിലർക്കുമെതിരെ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു. മരണസർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറത്തിൽ ഡോക്ടർ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തടഞ്ഞുവച്ചത്. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഡോക്ടറെ തടഞ്ഞുവച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളതെന്ന് ഈസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ജി. അരുൺ പറഞ്ഞു.