കൊച്ചി ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കൺവെൻഷൻ 27 ന് രാവിലെ 10 ന് കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. പാർലമെന്റ് സമ്മേളനത്തിൽ ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ അപാകതകളും, ചൂഷണവും സ്വകാര്യ പ്രമേയത്തിലൂടെ അവതരിപ്പിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പി.യ്ക്ക് സ്വീകരണം നൽകും. കൺവെൻഷൻ ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്യും. ആൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. സി.എെ.ടി.യു നേതാവ് എം.എം.ലോറൻസിനെ ചടങ്ങിൽ ആദരിക്കും. ഹെെബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഫോറം ജനറൽ സെക്രട്ടറി കെ.പി. ബേബി , നഗര സഭാദ്ധ്യക്ഷ റൂഖിയ ജമാൽ , സി.പി.എെ ജില്ലാസെക്രട്ടറി പി.രാജു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസ് എെ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി ,ഫോറം ഭാരവാഹികളായ കെ.എ.റഹ്മാൻ , എ.കെ.കിഷോർ, ഡോ.വിജയചന്ദ്രൻ പ്രസംഗിക്കും.