തോപ്പുംപടി: കെ.ജെ. മാക്സി എം.എൽ.എയുടെ അക്ഷരദീപം പ്രതിഭാ പുരസ്ക്കാര വിതരണം ഇന്ന് നടക്കും.വൈകിട്ട് 3ന് പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.സ് സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി സ്പീക്കർ പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പ്രസാദ്.കെ. പണിക്കർ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് സ്വാഗതവും കെ.ജെ. സാജു നന്ദിയും പറയും.