കൊച്ചി:കൊച്ചിയിലും ഹൗസ് ബോട്ട് സൗകര്യം ഒരുക്കി ബോട്ട്ക്രൂയിസ് ടെർമിനൽ മറൈൻ ഡ്രൈവിൽഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് ,​ സംസ്ഥാന ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ.പ്രശാന്ത് എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയും പങ്കെടുക്കും. മറൈൻ ഡ്രൈവിൽ ആരംഭിക്കുന്ന ബോട്ട് ക്രൂയ്സ് ടെർമിനലിൽ ഹൗസ് ബോട്ടുയാത്ര സൗകര്യം കൂടാതെ നൗക യാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്. എമ്പയർ-ഗ്രീനിക്സ് വെഞ്ചർ എന്ന വിനോദ സഞ്ചാര സ്ഥാപനമാണ് സംരംഭകർ. വിനോദ സഞ്ചാരികൾക്ക് കെ.എസ്.ഐ.എൻ.സിയുടെ സഹകരണത്തോടെ കടലിലേക്ക് ബോട്ട്‌യാത്രാ സൗകര്യവും ഉണ്ടാകും.