അങ്കമാലി∙ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ.എസ്.എച്ച്.ജി.ഒ.എ) ജില്ലാ സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൊഴിൽ രംഗത്ത് കൂടുതൽ കാലം പ്രവർത്തിച്ചവരെ സംസ്ഥാന പ്രസിഡന്റ് എ.പി.അഹമ്മദ്കോയ ആദരിച്ചു.എസ്എസ്എൽസി,ഹയർസെക്കൻഡറി അവാർഡ് വിതരണം ടെൽക്
ചെയർമാൻ എൻ.സി.മോഹനൻ നിർവഹിച്ചു. കെഎസ്എച്ച്ജിഒഎ ജില്ലാ പ്രസിഡന്റ് സി.പി.മുഹമ്മദ് ഷക്കീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ എം.എ.ഗ്രേസി, മുൻമന്ത്രി ജോസ് തെറ്റയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, നഗരസഭ വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ, കൗൺസിലർ ഷെൽസി ജിൻസൺ, ജനറൽ കൺവീനർ പോൾ കെ.ജോസഫ്, സംസ്ഥാന എം.പി. ഡേവിസ് എന്നിവർ
പ്രസംഗിച്ചു.