നെടുമ്പാശേരി: ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം നെടുമ്പാശേരി പഞ്ചായത്തിൽ ഇൻഷ്വറൻസ് കാർഡ് പുതുക്കാത്തവർക്ക് ഒരവസരം കൂടി നൽകുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതലാണ് കാർഡ് പുതുക്കൽ. റേഷൻ കാർഡ്, ഇൻഷ്വറൻസ് കാർഡ്, 50 രൂപ എന്നിവയുമായി കാർഡിൽ പേരുള്ള ഒരംഗം പുതുക്കാനെത്തണം.