#ടെർമിനലിൻെറ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും തടസ്സം
ആലുവ: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ആലുവ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. നിലവിലുള്ള പ്ലാനിൽ ചെറിയ വ്യത്യാസം വരുത്താൻ തീരുമാനിച്ചതാണ് കല്ലിടൽ ചടങ്ങ് ഉൾപ്പടെ വൈകാൻ കാരണം.
കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും നിർമ്മാണ ചെലവ് കുറയ്ക്കാനുമാണ് പ്ലാനിൽ വ്യതിയാനം വരുത്തുന്നതെന്നാണ് വിശദീകരണം. നിലവിൽ ബസ് ഡിപ്പോ കെട്ടിടം കഴിഞ്ഞിട്ടാണ് പാർക്കിംഗ് ഗ്രൗണ്ട് ആയിരുന്നതെങ്കിൽ പുതിയ ടെർമിനലിൽ തിരിച്ചായിരിക്കും. വിശാലമായ ഗ്രൗണ്ട് കെട്ടിടത്തിന് മുന്നിൽ ഉണ്ടാകും. മോശമായതിനാൽ കർക്കിടകത്തിൽ തറക്കല്ലിടേണ്ടതില്ലെന്നും ചിലർക്ക് അഭിപ്രായമുണ്ട്.
രണ്ടു നിലയിലായി 35,000 ചതുരശ്ര അടിയിലാണ് ആലുവ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കെട്ടിടം ആദ്യം നിശ്ചയിച്ചിരുന്നത്.
#ഷെൽട്ടർ നിർമ്മാണം ആരംഭിച്ചിട്ടും ടെർമിനൽ മന്ദഗതിയിൽ
ഇതിനിടയിൽ കെട്ടിടം പൂർണ്ണമായി ഇടിച്ചു നീക്കിയതിനാൽ കനത്ത മഴയിൽ ബസ് കാത്ത് നിൽക്കേണ്ടി വരുന്ന യാത്രക്കാർക്കായി ബസ് ഷെൽട്ടർ നിർമ്മിക്കാനുള്ള നടപടികളും ആരംഭിച്ചു.
#പുതിയ പ്ലാൻ
#പുതിയ പ്ലാൻ പ്രകാരം കുറച്ച് വിസ്തീർണ്ണത്തിന് കുറവു വരും.
#ഗ്രൗണ്ട് ഫ്‌ളോർ അടക്കം 4 നില തീരുമാനിച്ചിരുന്നതെങ്കിലും ഒരു നില കുറച്ചിട്ടുണ്ട്.
#5 അഞ്ചുകോടിയോളം രൂപ
പുതിയ ടെർമിനലിനും പാസഞ്ചർ അമിനിറ്റി സെന്ററിനുമായി അഞ്ചുകോടിയോളം രൂപയാണ് അൻവർ സാദത്ത് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്. ബസ് ഡിപ്പോയുടെ ഉള്ളിൽ ഉണ്ടായിരുന്ന ഗാരേജും എ ടി ഒ കാര്യാലയവും നിലനിർത്തിക്കൊണ്ടാണ് രണ്ടേക്കർ സ്ഥലത്ത് കെട്ടിടം ഉയരുക.