കൊച്ചി: ആർ.എസ്.പി എറണാകുളം ജില്ലാ കൺവെൻഷൻ നാളെ (ശനി) ഉച്ചയ്ക്ക് 2ന് കളമശേരി എം.കെ.എം.രാജ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ വി.ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രന് സ്വീകരണം നൽകും. കെ. രെജികുമാർ മുഖ്യപ്രഭാഷണം നടത്തും. പി.ജി. പ്രസന്നകുമാർ, കെ.ടി. വിമലൻ, കെ.എം. ജോർജ്, ജെ.കൃഷ്ണകുമാർ, വി.ബി. മോഹനൻ, എ.എസ്. ദേവപ്രസാദ്, പി.എസ്. ഉദയഭാനു, പി.ടി. സുരേഷ് ബാബു, മേരി മത്തായി, അഷറഫ് പാളി, ജയ്സൺ പൂക്കുന്നേൽ തുടങ്ങിയവർ സംസാരിക്കും.