പള്ളുരുത്തി: മാലിന്യം വലിച്ചെറിഞ്ഞതിനെതുടർന്ന് അയൽവാസികളുമായുള്ള തർക്കത്തിൽമൂന്ന് പേർക്ക് പരിക്ക്. പള്ളുരുത്തി അർപ്പണ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സമീപവാസി തുണ്ടത്തിൽ വീട്ടിൽ ചന്ദ്രനാണ് മർദ്ദനമേറ്റത്. ഇത് ചോദ്യം ചെയ്യാൻ എത്തിയ അയൽവാസി അൽത്താഫ്, ജസീർ എന്നിവർക്കും പരിക്കേറ്റു.ഇവർ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.പരാതിയെ തുടർന്ന് ജയൻ (53) മകൻ ദീപു (30) നിതീഷ് ( 32) എന്നിവരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.