പള്ളുരുത്തി: പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽബന്ധുവായ 51 കാരനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. സനാതന റോഡിൽ കടവിൽ വീട്ടിൽ ഫ്രാൻസിസാണ് അറസ്റ്റിലായത്.സ്ക്കൂളിൽ കൗൺസിലിംഗിലാണ് കുട്ടി വിവരം അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ പൊലിസിൽ പരാതി നൽകിയതിനെതുടർന്ന്പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. .സി.ഐ. ജോയ് മാത്യു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്