പനങ്ങാട്: സെൻട്രൽ റസിഡൻസ് അസോസിയേഷന്റെയും കുമ്പളം ആയുർവേദ ഡിസ്‌പെൻസറിയുടെയും നേതൃത്വത്തിൽ പനങ്ങാട് വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും 28ന് നടക്കും. രാവിലെ 9.30ന് സ്‌കൂൾമാനേജർ ലീലാ ഗോപിനാഥമേനോൻ ഉദ്ഘാടനം ചെയ്യും. കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ. രാഹുൽ, മെമ്പർമാരായ കെ.ആർ. പ്രസാദ്, ഷീജ പ്രസാദ്, പനങ്ങാട് സോണൽ റസിഡൻസ് അസിഡോസിയേഷൻ പ്രസിഡന്റ് വി.പി. പങ്കജാക്ഷൻ, പ്രിൻസിപ്പൽ രതിദേവി എന്നിവർ പ്രസംഗിക്കും. രജിസ്ട്രേഷന് ഫോൺ: 9446383502.