കൊച്ചി: കോളേജ് യൂണിയൻ ഓഫീസ് എന്ന പേരിൽ മഹാരാജാസ് കോളേജിൽ പ്രവർത്തിക്കുന്ന എസ്.എഫ്‌.ഐയുടെ ഇടിമുറി അടച്ചുപൂട്ടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് അടച്ചുപൂട്ടിയ ഓഫീസ് ഇടത് അദ്ധ്യാപക സംഘടനയുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് വീണ്ടും തുറന്നിരിക്കുന്നത്. ഇതനുവദിക്കാനാവില്ല- ടി.ജെ വിനോദ് പറഞ്ഞു.