കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ നൽകിയ പരാതിയിൽ ഇന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ അനന്തലാൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം. സെൻട്രൽ സി.ഐയായിരിക്കെയാണ് അനന്തലാൽ പരാതി അന്വേഷിച്ചത്. അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.