തൃക്കാക്കര : നഗരസഭ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ അദാലത്തിൽ അപേക്ഷകൾ 07 എണ്ണം മാത്രം.അദാലത്തിൽ പങ്കെടുത്തത് രണ്ടുപേർ. അഞ്ചെണ്ണം തണ്ണീർത്തടവുമായി ബന്ധപ്പെട്ട കേസുകളായിരുന്നു.നഗര സഭയിൽ ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ തെളിവാണ് അദാലത്തിൽ വരുന്നപരാതികളുടെ കുറവ് കാണിക്കുന്നതെന്ന് നഗര സഭ ചെയർപേഴ്സൻ ഷീലചാരു പറഞ്ഞു.അടുത്ത സെപ്തംബറിന് ശേഷം ഓൺലൈനിൽ നഗര സഭയിലെ ടാക്സ് അടക്കാൻ സംവിധാനം ഒരുക്കുമെന്ന് വൈസ്ചെയർമാൻ കെ .ടി എൽദോ പറഞ്ഞു.നഗര സഭ സെക്രട്ടറി പി .എസ് ഷിബു,എസ്‌സിക്യൂട്ടീവ് എഞ്ചിനിയർ രാജേന്ദ്രൻ,എൻജിനിയർ മേരി കാതറിൻ ജോർജ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.