കൊച്ചി എറണാകുളം ശിവക്ഷേത്രത്തിൽ ഭാവയാമി - രഘുരാമം - രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണത്തിലെ സ്ത്രീ മഹത്വം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. മാധവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.എസ്. പ്രദീപ് , എം.ബാലഗോപാൽ, എസ്.എൻ.സ്വാമി, കെ.എൻ.രഘു, ടി.വി കൃഷ്ണമൂർത്തി, രഞ്ചിത്ത് ആർ വാര്യർഎന്നിവർ പങ്കെടുത്തു.