മൂവാറ്റുപുഴ: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെയും നേതാക്കളെയും തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാർച്ച് രാവിലെ 10ന് നെഹ്റു പാർക്കിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി പോലീസ് സ്റ്റേഷന് മുന്നിലെത്തി കൂട്ടധർണ നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം തുടങ്ങിയവർ നേതൃത്വം നൽകും