തൃപ്പൂണിത്തുറ:ഇറാൻ പിടിച്ചടുത്തബ്രിട്ടിഷ് എണ്ണക്കപ്പലിലെ ചീഫ് എൻജിനീയർ തൃപ്പൂണിത്തുറ സ്വദേശി സിജു .വി .ഷേണായി ഇന്നലെവൈകിട്ട് മൂന്ന് മണിയോടെ മാതാപിതാക്കളെ വിളിച്ച് മൂന്ന് മിനിറ്റ് സംസാരിച്ചു.

താൻ അടക്കമുള്ള നാവികർ സുരക്ഷിതരാണെന്നും കപ്പൽ കമ്പനിയുംകേന്ദ്ര സർക്കാരും നിരന്തരം പോർട്ട് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സിജു അറിയിച്ചതായിഇരുമ്പനത്തെഹീരഫ്ളാറ്റിൽ താസിക്കുന്നപിതാവ് വിറ്റൽ ഷേണായിയും അമ്മ ശ്യാമളയും അറിയിച്ചു