മൂവാറ്റുപുഴ: ആയവന കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനാഘോഷത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച മാതൃക കർഷകരെ ആദരിക്കും. മികച്ച സമ്മിശ്ര കർഷകൻ, വനിതാ കർഷക, യുവകർഷകൻ, ജൈവകർഷകൻ, പട്ടികജാതി പട്ടികവർഗ കർഷകൻ, തേനീച്ച കർഷകൻ, വിദ്യാർത്ഥി കർഷകൻ എന്നീ മേഖലകളിലും കൂടാതെ പഞ്ചായത്തിലെ ഓരോ വാർഡിലേയും 70 കഴിഞ്ഞ മുതിർന്ന കർഷകരെയും ആദരിക്കും. പരിഗണിക്കേണ്ട കർഷകർ നേരിട്ടോ വാർഡ്‌മെമ്പർ / വിവിധ കർഷക സമിതി ഭാരവാഹികൾ മുഖേനയോ ആഗസ്റ്റ് 2 ന് മുമ്പായി ആയവന ക്യഷി ഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.