കൊച്ചി: കേരള കുഡുംബി ഫെഡറേഷൻ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറ സംസ്‌കൃത ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10ന് മുൻസിപ്പൽ ചെയർപേഴ്‌സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യും. കേരള കൊങ്കിണി ഭാഷ പ്രചാർ സംഘ് പ്രസിഡന്റ് കെ. വിശ്വനാഥൻ മുഖ്യാതിഥിയാകും.

28ന് പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം. സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു, ജി.സോമനാഥ്, ചിന്നൻ.സി.കവലയ്ക്കൽ, എസ്.സുധീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.