കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 27ന് നടക്കും. വൈകിട്ട് മൂന്നിന് അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ചടങ്ങ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ബ്രയാൺ ഇഷീഹൻ നിർവഹിക്കും.
ക്യാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്റർനാഷണൽ ഡയറക്ടർ വി.വിജയകുമാർ രാജു നടത്തും. 120 ക്ലബുകളിൽ നിന്നായി മൂവായിരത്തിലധികം പേർ പങ്കെടുക്കും.
8.33 കോടിയുടെ സേവനപദ്ധതികൾ
2019- 20 വർഷം 8.33 കോടി രൂപയുടെ സേവന പദ്ധതികളാണ് 120 ക്ലബുകൾ സംയുക്തമായി നടപ്പിലാക്കുന്നത്. പ്രമേഹം, ഭക്ഷണം, പരിസ്ഥിതി സംരക്ഷണം, കുട്ടികൾക്കുള്ള ചികിത്സകൾ, വിദ്യാലയങ്ങളിൽ ജൈവകൃഷി തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിൻസെന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി, ജോസ് മംഗലി, കുമ്പളം രവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.