കൊച്ചി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെകാലം മുതൽ ജാപ്പനീസ് ഭാഷയും മലയാളവും തമ്മിലുള്ള ബന്ധം പഠിക്കാൻ ഡോ. കെ.പി.പി നമ്പ്യാർ രചിച്ച ജാപ്പനീസ് മലയാള നിഘണ്ടു വഴിയൊരുക്കുമെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. ജാപ്പനീസ് മലയാള നിഘണ്ടു രചിച്ച ഡോ. കെ.പി.പി നമ്പ്യാരേയും ഭാര്യ നിർമ്മലനമ്പ്യാരേയുംഅനുമോദിക്കാൻ കേരള ഹിസ്റ്ററി അസോസിയേഷൻ നടത്തിയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൽ. മോഹനവർമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എൻ. അശോക് കുമാർ, പി.എ മെഹബൂബ്, അഡ്വ. എം.കെ. ശശീന്ദ്രൻ, എൻ.എം ഹസൻ, വി.എം. ഷംസുദ്ദീൻ, ഡോ. ചാൾസ് ഡയസ് എന്നിവർ സംസാരിച്ചു.