കൊച്ചി:മുൻ എം.പിയും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എം.എം ലോറൻസിന്റെ നവതി ആഘോഷങ്ങൾ ആഗസ്‌റ്റ് 25ന് എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ഉൾപ്പെടെ പ്രമുഖ വ്യക്തികളെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ നവതി ആഘോഷ കമ്മിറ്റി തീരുമാനിച്ചു.റസ്റ്റ് ഹൗസിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ സി.ഐ.സി.സി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.എൻ.സീനുലാൽ, കെ.എം.ഐ മേത്തർ, കെ.എ.അലി അക്ബർ, പി.എ. മഹ്ബൂബ്, സി.കെ. തെന്നൽ എന്നിവർ സംസാരിച്ചു.