കൊച്ചി: പഴയ ആനുകാലികങ്ങളിലൂടെയുള്ള നോട്ടം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.രാജീവ് പറഞ്ഞു. ഈ തിരിഞ്ഞുനടത്തം ചിലപ്പോൾ അബദ്ധജഡിലമാകുമെന്നും പല്ലനയിൽ മഹാകവി കുമാരനാശാൻ മരണമടഞ്ഞ ബോട്ടപകടം മൂന്നു ദിവസം കഴിഞ്ഞ് റിപ്പോർട്ട് ചെയ്തപ്പോൾ മരിച്ചവരുടെ കൂട്ടത്തിൽ കുമാരൻ എന്ന ഈഴവ കവിയും ഉണ്ടായിരുന്നെന്ന് എഴുതിയതും കെ.എൽ. മോഹനവർമ്മ ഓർമ്മിച്ചു.
കലൂർ ഉണ്ണികൃഷ്ണന്റെ ശേഖരത്തിലുള്ള ആദ്യകാല ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും. കാർട്ടൂണിസ്റ്റ് ബാലു, വടയാർ ശശി, ജോഷി ജോർജ്ജ്, പി.ഐ. തമ്പി, വി.എം.എ. ലത്തീഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ കൃഷ്ണൻ ചേലേമ്പ്ര എന്നിവർ പങ്കെടുത്തു.