.കൊച്ചി : എറണാകുളം നോർത്ത് ,സൗത്ത് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ എം.ജി.റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെ തിരക്കിന് ഒരു പരിധി വരെ ശമനമാകും. യാത്രക്കാർക്ക് സൗത്തിൽ നിന്ന് നോർത്തിലേക്കും തിരിച്ചും വേഗത്തിൽ എത്താൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വാഹന സൗകര്യം,പൊതുഗതാഗത ക്രമീകരണം, വഴി സൗകര്യം തുടങ്ങിയവ ഫ്രഞ്ച് വികസന ഏജൻസിയായഎ.എഫ്.ഡിയായിരിക്കും തീരുമാനിക്കുക. സൗത്ത് നോർത്ത് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റോഡിനെക്കുറിച്ച് കൊച്ചി കോർപ്പറേഷൻ വർഷങ്ങൾക്ക് മുൻപ് ആലോചന തുടങ്ങിയെങ്കിലും ഇപ്പോഴാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
. ഗതാഗതക്കുരുക്കിൽപ്പെട്ട എറണാകുളം സൗത്തിൽ നിന്ന് നോർത്തിലേക്ക് ലോക്കോ പൈലറ്റ് എത്താൻ വൈകിയതുമൂലം ട്രെയിൻ വൈകിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
യാത്രക്കാർക്കും ജീവനക്കാർക്കും ഏറ്റവും ഉപകരിക്കുന്ന തരത്തിലാണ് റെയിൽ ഇടനാഴി വരുന്നതെന്ന് എറണാകുളം സൗത്ത് ഏരിയ മാനേജർ നിതിൻ നോബേർട്ട് പറഞ്ഞു. നഗരസഭയുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. റെയിൽവേയുടെ എത്രത്തോളം സ്ഥലം വേണ്ടിവരുമെന്നത് അറിഞ്ഞതിന് ശേഷം വീണ്ടും ചർച്ചയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ പ്രാഥമിക ഘട്ട ചർച്ചകൾ പൂർത്തിയായതായി മേയർ സൗമിനി ജെയിൻ പറഞ്ഞു, റോഡിന്റെ രൂപരേഖയും വരച്ചുകഴിഞ്ഞു. ഇനി സ്ഥലമേറ്റെടുക്കലിനായുള്ള റവന്യു രേഖകൾ പരിശോധിക്കണമെന്ന് മേയർ പറഞ്ഞു.
റോഡിന്റെ രൂപരേഖയായി.
നടപ്പാക്കുന്നത് ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡിയുടെ സാമ്പത്തിക സഹായത്തോടെ