മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനവും ഐ.എസ്.ഒ പ്രഖ്യാപനവും നാളെ (ശനി) ഉച്ചയ്ക്ക് 12ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനവും സമ്മേളന ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ഐ.എസ്.ഒ പ്രഖ്യാപനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും ബഡ്‌സ് സ്‌കൂൾ നിർമ്മാണോദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എയും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും നിർവഹിക്കും. മിൽമ മേഖലാ ചെയർമാൻ ജോൺ തെരുവത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആദരിക്കും. മുൻ എം എൽ. എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജിനു ജോൺ, ഓഡിറ്റ് സൂപ്പർവൈസർ കെ.ജെ. ജോയ് എന്നിവർ മുഖ്യ അതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ബിജോ എന്നിവർ സംസാരിക്കും.