kutial-padam
കുന്നുകര പഞ്ചായത്തിലെ കുറ്റിയാൽപാടശേഖരം ഭാഗീകമായി ഭൂമാഫിയ മണ്ണിട്ട് നികത്തിയ നിലയിൽ

#അധികൃതരുടെ അറിവോടുകൂടി കുറ്റിയാൽപാടം മണ്ണിട്ട് നികത്തുന്നു

നെടുമ്പാശേരി: പാടശേഖര സമിതിയെ നോക്കുകുത്തിയാക്കി അധികൃതരുടെ ഒത്താശയോടെ കുന്നുകര പഞ്ചായത്തിലെ കുറ്റിയാൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. പരിസരവാസിയായ ദളിതന്റെ വഴിയും ഭൂമാഫിയ കയ്യേറി.

ഏകദേശം നാല് അടിയാളോം ഉയരത്തിൽ കിരങ്കല്ല് വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഭൂമാഫിയ പാടശേഖരം നികത്തുന്നത്. അത്തണി - പറവൂർ പി.ഡബ്ല്യു.ഡി റോഡരികിലാണ് അനധികൃതമായി പാടശേഖരം നികത്തുന്നത്. അധികൃതരാരും ഇത് കണ്ടതായി ഭാവിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജെ.സി.ബി ഉപയോഗിച്ച് രാത്രിയും പകലും മണ്ണടിക്കുന്നുണ്ട്. ഈ സ്ഥലത്തിന് പുറകിൽ താമസിക്കുന്ന പരപ്പയിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്കുള്ള വഴിയാണ് പൂർണ്ണമായും കയ്യേറിയത്.

#സഞ്ചാരസ്വാതന്ത്ര്യം നശിപ്പിക്കുന്ന ഈ നിലപാടിനെതിരെ ബി.പി.ജെ.എസ് കുന്നുകര മേഖല കമ്മിറ്റി ഇന്നു മുതൽ പ്രക്ഷോഭം ആരംഭിക്കും.പട്ടികജാതിക്കാരന്റെ വാസസ്ഥലം മലിനമാക്കുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നത് 'അട്രോസിറ്റി ആക്ട് ' പ്രകാരമുള്ള കുറ്റമാണെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കും.

ഷാജി കടശ്ശേരി,​ മേഖലാ ചെയർമാൻ