മൂവാറ്റുപുഴ: റബർ ബോർഡ് മൂവാറ്റുപുഴ റീജിയണൽ ഓഫീസിന്റെ പരിധിയിലുള്ള റബർ ഉത്പാദക സംഘങ്ങൾ, പെരിയാർ കർഷക സെഘം, പെരിയാർ ലാറ്റക്സ്, വേമ്പനാട് റബേഴ്സ് കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 30ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിക്കും. റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ മുഖ്യ പ്രഭാഷണം നടത്തും. റബർബോർഡ് മെമ്പർ പി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 200 സംഘങ്ങളിൽ നിന്നും 400 കർഷകർ യോഗത്തിൽ പങ്കെടുക്കുമെന്ന് റബർ ബോർഡ് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു.