കടപ്പത്രങ്ങളിലൂടെ ₹8,000 കോടി സമാഹരിക്കും
ആലുവ: ഓഹരിയുടമകൾക്ക് 2018-19 വർഷത്തേക്കായി 70 ശതമാനം ലാഭവിഹിതം നൽകാൻ 88-ാമത് വാർഷിക പൊതുയോഗം അനുമതി തേടി. യോഗത്തിൽ പങ്കെടുത്തവർ നിർദേശം സ്വാഗതം ചെയ്‌തു. എന്നാൽ, ബാലറ്റിലൂടെയും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ച് നാളെ അന്തിമതീരുമാനം എടുത്തേക്കും.
കടപ്പത്രങ്ങളിലൂടെ 8,000 കോടി രൂപ സമാഹരിക്കാനും അനുമതി തേടി. നോൺ എക്‌സിക്യൂട്ടീവ് പാർട്‌ടൈം ചെയർമാൻ, മൂന്ന് സ്വതന്ത്ര ഡയറക്‌ടർമാർ എന്നിവരുടെ നിയമനത്തിനും അനുമതി തേടിയിട്ടുണ്ട്. നാളെ അന്തിമതീരുമാനമുണ്ടാകും.
ബാങ്ക് ചെയർമാൻ ദിലീപ് സദരംഗാനി അദ്ധ്യക്ഷത വഹിച്ചു. 2021 ഓടെ 1.25 ശതമാനം ആസ്‌തി വരുമാനം എന്ന നേട്ടം കൈവരിക്കാനുള്ള പാതയിൽ ബാങ്ക് മുന്നേറുകയാണെന്ന് മാനേജിംഗ് ഡയറക്‌ടർ ശ്യാം ശ്രീനിവാസൻ പറഞ്ഞു.