അങ്കമാലി: ആഴകം നവോദയo ഗ്രന്ഥശാലയുടെ മധുരമീ സാഹിത്യം പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച നടന്നു.കടമ്മനിട്ടയുടെ കുറത്തി കവിത ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി.ബി.വിജേഷ് അവതരിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ടി.മുരളി, എൻ.കെ ഗോപാലകൃഷ്ണൻ, പി.എസ്.സന്തോഷ്, കെ.എ.അനീഷ്, പി.വി.മോഹനൻ, പി.ഐ.വിശ്വഭരൻ, കെ.കെ.സുനിൽകുമാർ, നിഷാദ്, വി.വി.സുബ്രഹ്മണ്യൻ, പി.ബി.സദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.