പറവൂർ : ഹിന്ദുഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സ്ഥാനിയ സമിതി രൂപീകരിച്ചു. താലൂക്ക് സഹ സംഘടന സെക്രട്ടറി ടി.വി. വേണു ഉദ്ഘാടനം ചെയ്തു. എ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ചന്ദ്രശേഖര മേനോൻ (പ്രസിഡന്റ്) ടി.ജി. ശിവാദാസൻ (വൈസ് പ്രസിഡന്റ്) ടി.പി. സുധീഷ് (ജനറൽ സെക്രട്ടറി) കെ. സതീശൻ (സംഘടന സെക്രട്ടറി) എ.കെ. രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.