പറവൂർ : പുന‌ർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയാനന്തര പുനർനി‌ർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര മാച്ചാംതുരുത്ത് പൊക്കോടത്ത് സീമ ശ്രീദേവിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നാളെ (ശനി) വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒ.ഐ.സി.സി പ്രസിഡന്റ് ലിങ്ക്വിൻ സ്റ്റാർ മുഖ്യാതിഥിയായിരിക്കും. അയർലണ്ടിലുള്ള ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് വീട് നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകിയത്.