ആലുവ: എടത്തല സി.എച്ച്. മുഹമ്മദ് കോയ കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിന്റെ 18 -ാമത് ബാച്ച് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുവാൻ ഓരോ വിദ്യാർത്ഥികളും ആർജ്ജവം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ കലാലയത്തിൽ മാത്രം ഒതുങ്ങേണ്ടതലെന്നും പൊതുസമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കെ.എം.ഇ.എ ട്രഷറർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പി.എ. അബ്ദുൽമജീദ് പറക്കാടൻ, എൻ.കെ. നാസർ, പ്രിൻസിപ്പാൾ ഡോ: ടി.എം. അമർ നിഷാദ്, പി.വി. അമ്പിളി, കെ.എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആൽബിൻ ജോസഫിനെ ആദരിച്ചു. മോട്ടിവേഷൻ ക്ലാസിന് ഡോക്ടർ വിജി കെ. രാമകൃഷ്ണൻ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് സ്വാഗതവും, ഡോ: രേഖ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.