ഉദയപേരൂർ : ഗ്രാമ പഞ്ചായത്ത് കർഷക ദിനാഘോഷം ആഗസ്റ്റ് 15,16,17 ദിവസങ്ങളിൽ നടത്തും. മികച്ച കർഷകരെ ആദരിക്കും, കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരം, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായുള്ള കാർഷിക പ്രശ്‌നോത്തരി , ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള കാർഷിക ഉപന്യാസ രചനാ മത്സരം എന്നിവ ഉണ്ടായിരിക്കും. കർഷകർക്കുള്ള തേങ്ങാ പൊതിക്കൽ മത്സരം, ഓലമെടയൽ മത്സരം, തെങ്ങോല കൊണ്ടുള്ള ചൂൽ നിർമ്മാണം എന്നിവയും ഉണ്ടായിരിക്കും താത്പര്യമുള്ള കർഷകരും,സ്‌കൂൾ വിദ്യാർത്ഥികളും ആഗസ്റ്റ് അഞ്ചിന് മുമ്പ് ഉദയംപേരൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. സ്‌കൂൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 16 നു കാർഷിക സെമിനാർ ഉണ്ടായിരിക്കും .