കൊച്ചി: പ്ളാസ്റ്റിക് ഉപഭോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പക്‌ടർമാരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ റെയ്ഡ് തുടരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ 50 മൈക്രോണിൽ താഴെയുള്ള 553 കിലോ പ്ളാസ്റ്റിക് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി അറിയിച്ചു.