കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മൂന്നാമത് അക്കാദമിക് എക്‌സലൻസ് അവാർഡ് ദാനം നാളെ (ശനി) നടക്കും. പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണം ചെയ്യും. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അക്കാദമിക് എക്‌സലൻസ് പ്രോഗ്രാമിന്റെ കീഴിലുള്ള 50 സ്‌കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കൂടുതൽ എ പ്ലസ് നേടിയ സ്‌കൂളുകൾക്കുമാണ് അവാർഡ്. കൂടാതെ സാമൂഹ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഏറ്റവും നല്ല സ്‌കൂളിന് സ്‌പെഷ്യൽ അവാർഡും നൽകും.

പ്ലസ്ടുവിന് നൂറ്റി അറുപതും, എസ്.എസ്.എൽ.സിയ്ക്ക് ഇരുന്നൂറ്റി പത്തും വിദ്യാർഥികൾ അവാർഡിന് അർഹരായി. അക്കാദമിക് എക്‌സലൻസ് അവാർഡ് സുവനീർ വീഗാലാന്റ് ഡവലപ്പേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ.വിജയൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജിന് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ കഴിഞ്ഞ നീറ്റ് പരീക്ഷയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ യു. ദിവ്യയെയും, 19ാം റാങ്ക് കരസ്ഥമാക്കിയ കാട്ടുനായ്ക്കർ വിഭാഗത്തിലെ വി. ലിൻഷയെയും അനുമോദിക്കും. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ എന്നിവരും പങ്കെടുക്കും.