അങ്കമാലി.പൊട്ടിപ്പൊളിഞ്ഞു കിടന്ന പി.ഡബ്ല്യു.ഡി റോഡിന് 20 വർഷങ്ങൾക്ക് ശേഷം ശാപമോക്ഷം. മുരിങ്ങൂർഏഴാറ്റുമുഖം റോഡിന്റെ അങ്കമാലി നിയോജകമണ്ഡലത്തിലുൾപ്പെട്ട ഏഴാറ്റുമുഖം ചെക് പോസ്റ്റ് മുതൽ പ്രക്യതി ഗ്രാമം വരെയുള്ള തകർന്ന ഭാഗമാണ് 20 വർങ്ങൾക്ക് ശേഷം റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് ടാറിംഗ് നടത്തിയത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കുപോകുന്ന റോഡാണ്.
റോഡിന്റെ ഈ ഭാഗം കാലാകാലങ്ങളായി ചാലക്കുടി പി.ഡബ്ല്യു.ഡി ഡിവിഷന് കീഴിലായിരുന്നതിനാൽ റോഡിനു വേണ്ടി തുക അനുവദിക്കപ്പെട്ടിരുന്നില്ല.
#25 ലക്ഷം രൂപ അനുവദിച്ച് ടാറിംഗ് നടത്തി.