ആലുവ: ശിശുവികസന വകുപ്പിൻെറ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ ജുവനൈൽ പൊലീസ് ഓഫീസർമാർക്കായുള്ള ദ്വിദിന പരിശീലനം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു. സാധാരണ കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് പോലെ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ പാടില്ലെന്നും പ്രത്യേക പരിഗണന അർഹിക്കുന്നവരാണെന്നും എസ്.പി പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ വളരെ സ്വകാര്യതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എ.എസ്.പി എം.ജെ. സോജൻ, ഡി.വൈ.എസ്.പി കെ.എം. ജിജിമോൻ, സി.ഡബ്ലു.സി മെമ്പർ ഡോ. രഗൂത്തമൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന, മൃദുല വിൻസെന്റ് എന്നിവർ സംസാരിച്ചു.
വനിതാശിശു വികസന വകുപ്പിൻെറ നേതൃത്വത്തിൽ ബാംഗ്ലൂരിലെ നിംഹാൻസിൻെറ സാങ്കേതിക സഹാത്തോടെ നടത്തുന്ന കാവൽ പദ്ധതിയുടെ ഭാഗമായാണ് റൂറൽ ജില്ലയിലും പരിപാടി ആരംംഭിച്ചത്. കേസിൽപെടുന്ന കുട്ടികളുടെ മാനസിക സാമൂഹികനില തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തുന്നതിന് ആവശ്യമായ വിദഗ്ധ പരിശീലനമാണ് ഈ ദ്വിദിന പരിശീലന പരിപാടിയുടെ ലക്ഷ്യം.